#arrested | ഗുഡ്‌സ് ഓട്ടോ മോഷ്ടിച്ച് കടന്നുകളയാനുള്ള ശ്രമത്തിനിടെ മോഷ്ടാവ് പിടിയിൽ

#arrested | ഗുഡ്‌സ് ഓട്ടോ മോഷ്ടിച്ച് കടന്നുകളയാനുള്ള ശ്രമത്തിനിടെ മോഷ്ടാവ്  പിടിയിൽ
Mar 18, 2024 10:12 PM | By Meghababu

വടകര:(vatakaranews.in) ഗുഡ്‌സ് ഓട്ടോ മോഷ്ടിച്ച് കടന്നുകളയാനുള്ള ശ്രമത്തിനിടെ മോഷ്ടാവ് പൊലീസ് പിടിയിലായി. വടകരയിൽ ഓട്ടോ ഡിവൈഡറില്‍ തട്ടി മറിഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ വലയിലായത്.

കോഴിക്കോട് കുണ്ടുങ്ങല്‍ മമ്മദാജി പറമ്പില്‍ എന്‍ വി ഹൗസില്‍ താമസിക്കുന്ന എന്‍ വി താഹിറാണ് (47) പിടിയിലായത്. സംഭവം ഇങ്ങനെ കഴിഞ്ഞ ദിവസം അഴിയൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സുനില്‍ കുമാര്‍ എന്നയാളുടെ കെ എല്‍ 18 പി 6974 എന്ന നമ്പറിലുള്ള ഗുഡ്‌സ് ഓട്ടോയുമായാണ് താഹിര്‍ മുങ്ങിയത്.

വാഹനം കാണാതായതോടെ സുനില്‍ കുമാര്‍ ചോമ്പാല പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയായിരുന്നു.

എന്നാല്‍ താഹിര്‍ ഓട്ടോയുമായി രക്ഷപ്പെടുന്നതിനിടെ വാഹനം മടപ്പള്ളി ഭാഗത്തുവെച്ച് ഡിവൈഡറില്‍ തട്ടി മറിഞ്ഞു. സംഭവസ്ഥലത്തെത്തിയ പൊലീസുകാര്‍ താഹിറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മോഷണം പോയ വാഹനം തന്നെയാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യക്തമായത്.

തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചോമ്പാല എസ് ഐ പ്രശോഭ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനന്തന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

#thief #arrested #while #trying #steal #goodsauto #flee

Next TV

Related Stories
 #KKRama | വടകരയിൽ പരാജയം മുന്നിൽക്കണ്ട് രക്ഷപെടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് -കെകെ രമ

Apr 29, 2024 08:57 PM

#KKRama | വടകരയിൽ പരാജയം മുന്നിൽക്കണ്ട് രക്ഷപെടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് -കെകെ രമ

ഷാഫി പറമ്പിലിനെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ലെന്ന് കെകെ രമ എംഎൽഎ....

Read More >>
#memundaHigherSecondarySchool  | ജില്ലയിൽ ഒന്നാമത് ; യുഎസ്എസ് റിസൽട്ടിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് മിന്നും വിജയം

Apr 29, 2024 08:18 PM

#memundaHigherSecondarySchool | ജില്ലയിൽ ഒന്നാമത് ; യുഎസ്എസ് റിസൽട്ടിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് മിന്നും വിജയം

മേമുണ്ട സ്കൂളിലെ 25 വിദ്യാർത്ഥികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു. യുഎസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണത്തിൽ മേമുണ്ടക്ക്...

Read More >>
#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

Apr 29, 2024 07:47 PM

#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

അശ്ലീല വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ പ്രതിഷേധവും...

Read More >>
#Polling | വോട്ടെടുപ്പ് : വടകരയിൽ അർദ്ധരാത്രി  പൂർത്തീകരിച്ച  വോട്ടെടുപ്പ് അനുഭവവുമായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ

Apr 29, 2024 06:16 PM

#Polling | വോട്ടെടുപ്പ് : വടകരയിൽ അർദ്ധരാത്രി പൂർത്തീകരിച്ച വോട്ടെടുപ്പ് അനുഭവവുമായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ

കൃഷിവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ ഷാജി. ടി.ആര്‍. പിരിമുറുക്കും നിറഞ്ഞ നിമിഷങ്ങളിലൂടെ ആ വലിയ ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ അനുഭവം...

Read More >>
#Shafiparampil  |വർ​ഗീയതയുടെ ചാപ്പ; ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമം -ഷാഫിപറമ്പിൽ

Apr 29, 2024 04:36 PM

#Shafiparampil |വർ​ഗീയതയുടെ ചാപ്പ; ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമം -ഷാഫിപറമ്പിൽ

വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഷാഫി...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 29, 2024 01:21 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories